കല്‍പ്പറ്റ : ദേശീയ ജനാതിപത്യ സംഖ്യം വയനാട് ജില്ലാ കണ്വെന്ഷന് നവംബര്‍ 16ന് 10.30ന് കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടക്കും. ജെ.ആ ര്‍.എസ് സംസ്ഥാന ചെയര്മാന് സി.കെ. ജാനു കണ്‍വന്‍ഷെന്‍ ഉദ്ഘാടനം ചെയ്യും. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, കേരളാ കോണ്‍ഗ്രസ്സ് നേതാവ് പി.സി.തോമസ്, പി.എസ്.പി ചെയര്‍മാര്‍ പൊന്നപ്പന്, സി.കുരുവിള മാത്യുസ്, മെഹബൂബ്, പ്രേമനാഥ്, രാജന് ബാബു( എക്സ് എം.എല്‍.എ) , സി രാജേന്ദ്രന് തുടങ്ങിയ എന്‍.ഡി.എ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
കണ്വന്ഷന് വിജയിപ്പിക്കാന്‍ ചേര്‍ന്ന എന്‍.ഡി.എ ജില്ലാ യോഗത്തില്‍ ചെയര്മാന് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.ഷാജി(ബി.ഡി.ജെ.എസ്), കെ.സദാനന്ദന് (ബി.ജെ.പി), പി.ജി ആനന്ദകുമാര്‍(ബി.ജെ.പി), ബി.ജു കാക്കത്തോട് (ജെ. ആര്.എസ്), ആര്. പുരുഷോത്തമന് (ബി.ഡി.ജെ.എസ്) , ദിനേശ് കുമാര്‍(പി.എസ്.പി), കെ.മുസ്തഫ (പി.എസ്.പി), പി.വി മത്തായി (കേരളാ കോണ്‍ഗ്രസ്സ്), രാജേഷ് പാലക്ക പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: