കാഞ്ഞങ്ങാട്: 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ മാതൃകയില്‍ വിവാഹക്ഷണക്കത്ത് അടിച്ച് വിതരണം ചെയ്തത് വിവാദമാകുന്നു.
റിസര്‍വ് ബാങ്ക് ഓഫ് കാസര്‍കോട് എന്ന തലക്കെട്ടോടു കൂടി മഹാത്മാഗാന്ധിയുടെ ചിത്രം, അശോകസ്തംഭം, ഗവര്‍ണറുടെ ഒപ്പ് എന്നിവയും ആലേഖനം ചെയ്ത ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ആയിഷത്ത് സക്കീവ ഫാഹിം-നിസാമുദ്ദീന്‍ പാട്ടില്ലത്ത് എന്നിവര്‍ തമ്മില്‍ ഡിസംബര്‍ 18ന് നടക്കുന്ന ക്ഷണക്കത്ത് പള്ളിക്കര കീക്കാനം പൂച്ചക്കാട്ടെ ഹംസഹാജി-ഫാത്തിമത്ത് സുഹറ എന്നിവര്‍ ക്ഷണിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. സീരിയല്‍ നമ്പറിന് പകരമായി 9747781861 എന്ന മൊബൈല്‍ നമ്പറും ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: