പാലക്കാട്: സംഘബോധത്തിന്റെ കരുത്തിനൊപ്പം ദേശീയതയുടെ ഊര്‍ജം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ സജ്ജരാക്കി ബിജെപി പഠനശിബിരങ്ങള് സമാപിച്ചു.
കടമ്പഴിപ്പുറം ഹൈസ്ക്കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഒറ്റപ്പാലം മണ്ഡലം പഠന ശിബിരം സമാപന യോഗം ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി.ഭാസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണികണ്ഠന് അദ്ധ്യക്ഷനായി. ശങ്കരന്‍കുട്ടി, ടി.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു.
ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ ശനിയാഴ്ച ആരംഭിച്ച പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ പ്രവര്‍ത്തക പരിശീലന ശിബിരം സമാപിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്റെ സമാപന സമ്മേളനം ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ: ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡണ്ട് എം.ശശികുമാര്‍ അധ്യക്ഷം വഹിച്ചു ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ ഓമനക്കുട്ടന്, മണ്ഡലം ജനറല്‍ സെകട്ടറിമാരായ എ.കെ.മോഹന്‍ദാസ്, വി, രമേഷ്, കെ ശ്രീകുമാര്‍ ,എം.സുന്ദരം ആര്.ശെന്തില്‍കുമാര്‍, ആര്.ജഗദീഷ്, എന്‍, സുകുമാരന്‍, ടി.വി.ശിവകുമാര്‍ ,കെ.ആര്.ദാമോധരന്, എസ് ജ്ഞാനക്കുമാര്‍, കെ.വി.രാധാകൃഷ്ണന് ,എ.ഉണ്ണികൃഷ്ണന്, എന്നിവര്‍ സംസാരിച്ചു.നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന വിഷയത്തല്‍ എ.ശ്രീനി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് പി.ഭാസി, ചന്ദ്രശേഖരന്, പി.ജയന്, വി രാമന്‍കുട്ടി ,പ്രൊഫ: വി.ടി.രമ എന്നിവര്‍ വിവിധ വിഷയത്തില്‍ ക്ലാസ്സെടുത്തു
ഷൊറണൂര്‍ നിയോജക മണ്ഡലം പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ പ്രവര്‍ത്തക പരിശീലന ശിബിരം സമാപന സമ്മേളനം ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
കൂറ്റനാട്: പട്ടാമ്പി, തൃത്താല, പട്ടാമ്പിനിയോജകമണ്ഡലങ്ങളില് പ്രവര്‍ത്തക പരിശീലന ശിബിരങ്ങള്‍ സമാപിച്ചു. പട്ടാമ്പിയില്‍ നടന്ന ശിബിരം ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. എം.പി.മുരളീധരന്,അഡ്വ.പി.മനോജ്, ഗോപി പൂവ്വക്കോട്, തങ്കമോഹനന്‍, യു.പി.സുകുമാരന്‍,രാജന്,മണികണ്ഠന്, സുനില്‍കുമാര്‍, ശശി എന്നിവര്‍ സംസാരിച്ചു.
തൃത്താല മണ്ഡലം പ്രവര്‍ത്തക ശിബിരം മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.ദിവാകരന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി.ബി.മുരളീധരന്, പൂക്കാട്ടിരി ബാബു, ഒ.എസ്.ഉണ്ണികൃഷ്ണന്, ദിനേഷ്, ധര്മ്മരാജന്, എന്‍.പി.രാജന്, വി.ബി.മുരളീധരന്,കെ.എ.ചന്ദ്രന്, കെ.സി.കുഞ്ഞന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടായി: തരൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക പരിശീലന പഠന ശിബിരം ജില്ല പ്രസിഡന്റ് ഇ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.എസ്.ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍, കെ.സദാനന്ദന്, ലോകനാഥന്, ശ്രീകണ്ഠന്, ചിന്നപ്പന് നായര്‍, സന്തോഷ് ബമ്മണൂര്‍, ഗോപി, കെഎസ്പി ശാസ്ത്രികള്‍, രാജന്, വേണുഗോപാല്‍, പ്രസാദ് കോട്ടായി, കെ.സി.രവി, കുഞ്ചു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: