ചെന്നൈ: ജനങ്ങളുടെ പ്രാർത്ഥന കൊണ്ടാണ് തനിക്ക് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിച്ചതെന്ന് തമിഴ്നാട് മുഖ്യമന്തി ജയലളിത. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ആദ്യമായിട്ടാണ് ജയലളിത ജനങ്ങൾക്കായി തന്റെ സന്ദേശം കൈമാറിയത്. എഐഎഡിഎംകെ പുറത്ത് വിട്ട പത്രക്കുറിപ്പിലാണ് ജയലളിതയുടെ സന്ദേശം ഉൾപ്പെടുത്തിയിരുന്നത്.
തന്റെ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും പ്രാർത്ഥനയും സ്നേഹവുംകൊണ്ടാണ് തനിക്ക് പുനർജന്മം ലഭിച്ചതെന്ന് ജയലളിത പറഞ്ഞു. നിങ്ങളുടെ സ്നേഹമുള്ളപ്പോൾ തനിക്ക് ഒരു തരത്തിലുള്ള കോട്ടവും തട്ടില്ല, താൻ പൂർണ്ണ ആരോഗ്യവതിയാകാനുള്ള തയ്യാറെടുപ്പിലാണ്, തുടർന്നും ജനങ്ങളെ സേവിക്കാൻ എത്തുമെന്നും എഐഎഡിഎംകെ പുറത്ത് വിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനു പുറമെ പാർട്ടിയുടെ വിജയത്തിനായി പ്രവർത്തകർ നിരന്തരം പരിശ്രമിക്കണമെന്നും ജയലളിത ആവശ്യപ്പെടുന്നുണ്ട്. അർവാർക്കുറിച്ചി, തിരുപ്പറക്കുണ്ട്രം, പോണ്ടിച്ചേരി, തഞ്ചാവൂർ തുടങ്ങിയ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയിപ്പിക്കാൻ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ജയലളിത അഭ്യർത്ഥിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: