അഹമ്മദാബാദ്: അണിഞ്ഞൊരുങ്ങി വിവാഹപ്പന്തലില്‍ നില്‍ക്കേണ്ട വരനെ കാണാതായപ്പോള്‍ എല്ലാവരും ആദ്യമൊന്ന് ഞെട്ടി. സംഗതി അന്വേഷിച്ചപ്പോഴാണ് കല്യാണ ചെക്കന് കയ്യിലുള്ള 500,1000 നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ക്യൂ നില്ക്കുന്ന കാര്യം അറിയുന്നത്.
അഹമ്മദാബാദിലെ ഷാഹ്പൂരിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ഷൊഹേബിന്റെ കല്യാണം നവംബര്‍ 12 നായിരുന്നു. കല്യാണ ചെലവിനായി കരുതിയതെല്ലാം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായിരുന്നു. കയ്യിലുള്ള നോട്ടുകള്‍ മാറിയില്ലെങ്കില്‍ കല്യാണം മുടങ്ങുമെന്ന ഘട്ടച്ചിലാണ് ഷൊഹേബ് ബാങ്കിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: