വിജയവാഡ: ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. മൂന്നു മത്സരങ്ങളില്‍ രണ്ടാമത്തേതും ജയിച്ചാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പരയും ജയത്തിലൂടെയുള്ള രണ്ടു പോയിന്റും സ്വന്തമാക്കിയത്. ജയം അഞ്ചു വിക്കറ്റിന്. സ്കോര്‍: വെസ്റ്റിന്‍ഡീസ് – 153/7 (50), ഇന്ത്യ – 154/5 (38).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ ടോപ് സ്കോറര്‍ ദിനേന്ദ്ര ഡോട്ടിന് (63), മെറിസ അഗ്വില്ലെയ്ര (25), സ്റ്റെഫാനി ടെയ്ലര് (15), കൈസിയ നൈറ്റ് (15) എന്നിവരും രണ്ടക്കം കണ്ടു. ഇന്ത്യക്കായി ഝുലന് ഗോസ്വാമി, ഏകത ബിഷ്ട് എന്നിവര്‍ രണ്ടു വീതവും, ശിഖ പാണ്ഡെ, രാജേശ്വരി ഗെയ്ക്ക്വാദ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
മിതാലി രാജ് (45), സ്മൃതി മന്ധാന (44), ദീപ്തി ശര്‍മ (32) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം നല്‍കിയത്. വിന്‍ഡീസിനായി ഷകേര സെല്‍മന്‍, ഹെയ്ലി മാത്യൂസ്, അഫി ഫ്ളെച്ചര്‍, അനിസ മുഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: