പന്തളം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കായി തട്ട തിരുമംഗലത്ത് ശ്രീമഹാദേവര്ക്ഷേത്ര കാണിക്കമണ്ഡപത്തിനു സമീപം ഇടത്താവളം ഒരുങ്ങിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
ദേവസ്വം പ്രസിഡന്റ് കെ.എം. മോഹനക്കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ നാളെ വൈകിട്ട് 5നുചേരുന്ന യോഗത്തില്‍ ശബരിമല തന്ത്രി താഴമണ്‍ മഠം മഹേഷ് മോഹനര് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 6.45ന് പ്രസാദ വിതരണം, 7ന് സായിഭജന്‍. അടൂര്‍-പത്തനംതിട്ട റോഡരിലുള്ള ഇടത്താവളത്തില്‍ 150ലേറെ ഭക്തര്‍ക്ക് ഒരേ സമയം വിരിവെക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വൃശ്ചികം 1 മുതല്‍ 41 ദിവസം ഇടത്താവളത്തിലെത്തുന്ന ഭക്തര്‍ക്ക് അവരുടെ വാഹന പാര്‍ക്കിംഗ്, വിരിവെപ്പ്, കുടിവെള്ളം, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 41 ദിവസവും രാവിലെ 10 മുതല്‍ അന്നദാനവും ഉണ്ടായിരിക്കും.
കെ.എം. മോഹക്കുറുപ്പ്, സെക്രട്ടറി അജിത്കുമാര്‍, എ.എന്‍. വാസുദേവക്കുറുപ്പ്, തട്ട ഹരികുമാര്‍, സി.പി. സുനില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: