എരമല്ലൂര്‍: എഴുപുന്ന ചെല്ലാനം റോഡിനു ഫണ്ട് അനുവദിച്ചതോടെ നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. യാത്രക്കാരുടെ നടുവൊടിക്കും വിധം തകര്‍ന്നു തരിപ്പണമായ റോഡിന് സര്‍ക്കാര്‍ തലത്തില്‍ ഫണ്ട് അനുവദിച്ച തൊടെ ശാപമോക്ഷമായി. ആദ്യഘട്ടമായി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് റോഡിന് വീതി കൂട്ടുന്ന നടപടികള്‍ എഴുപുന്ന പഞ്ചായത്ത് ആരംഭിച്ചു പൊതുമരാമത്ത് വകുപ്പാണ് റോഡിന്റെ പുനര്‍നിര്‍മാണച്ചുമതല വഹിക്കുന്നത്. ചക്കരച്ചാല്‍ മുതല്‍ ഗൊണ്ടു പറമ്പ് വരെയുള്ള ചെല്ലാനം പഞ്ചായത്ത് ഭാഗത്തെ റോഡ് നന്നാക്കുവാന്‍ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞു.ആലപ്പുഴഎറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് എഴുപുന്ന ചെല്ലാനം പഞ്ചായത്തുകളുടെ അധികാര പരിധിയിലുള്ള താണ്. ഏഴു പുന്നമുതല് ചെല്ലാനംഗൊണ്ടു പറമ്പ് വരെയുള്ള നാലര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്നു. ചെല്ലാനത്ത് നിന്നും വൈറ്റില വഴി എറണാകുളത്തേക്ക് കെ.എസ്.ആര്.റ്റി.സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത് ചെല്ലാനത്തുകാര്‍ക്ക് എറണാകുളത്ത് എത്താന്‍ എളുപ്പമാര്‍ഗ്ഗമാണ് തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കുവാന്‍ നടപടി വേണമെന്നാവശ്യം ശക്തമായ തിനെ തുടര്‍ന്നാണ് അരൂര്‍ എം.എല്‍.എ.എ.എം.ആരിഫും കൊച്ചി എം.എല്‍.എ.കെ.ജെ. മാക്സിയും ചേര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഫണ്ട് അനുവദിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: