മാനന്തവാടി : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, വികാസ്പീഡിയ, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് മാനന്തവാടിയില്‍ വിവിധ പരിപാടികള്‍ നടക്കും.
രാവിലെ എട്ട് മണിക്ക് ഗാന്ധിപ്പാര്‍ക്കില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള കൂട്ട നടത്തം മാനന്തവാടി നഗരസഭ അധ്യക്ഷന്‍ വി.ആര്. പ്രവീജ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലാശുപത്രിയില്‍ വെച്ച് സൗജന്യ ബ്ലഡ്ഷുഗര്‍, പ്രഷര്‍, കണ്ണ് പരിശോധനകള്‍ നടക്കും.
തുടര്‍ന്ന് പ്രമേഹ രോകഗത്തെക്കുറിച്ചുള്ള പ്രഭാണവും, ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: