പുത്തൂര്‍വയല്‍ : വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി വയനാട്ടിലെ ആദിവാസി കര്‍ഷക കുടുംബങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ രണ്ട് സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. വയനാടിന്റെ തനതു നെല്‍വിത്തുകള്‍ പരമ്പരാഗത രീതികള്‍ കൃഷി ചെയ്ത് സംരക്ഷിക്കുന്ന ഒരു ആദിവാസി കര്‍ഷക കുടുംബത്തിന് 25,000 രൂപയും തനതു കാര്‍ഷിക ജൈവവൈവിധ്യം, ഭക്ഷ്യവിളകള്‍, കന്നുകാലികള്‍, പക്ഷിവര്‍ഗ്ഗങ്ങള്‍ തുടങ്ങി കാര്‍ഷിക ആവാസ വ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ടണ്് കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു ആദിവാസി കര്‍ഷക കുടുംബത്തിന് 15000 രൂപയുമാണ് അവാര്‍ഡ്.
അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ അതാതു ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭ്യമായ ഫോറം പൂരിപ്പിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാക്ഷ്യപത്രത്തോടെ സെക്രട്ടറി, വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതി, എം. എസ്. എസ്. ആര്. എഫ്, പുത്തൂര്‍വയല്‍, മേപ്പാടി എന്ന വിലാസത്തില്‍ നവംബര്‍ 30-തിനകം അപേക്ഷിക്കേണ്‍ണ്ടതാണ്. അതാതു പഞ്ചായത്തുകള്‍ക്ക് ജൈവവൈവിധ്യ പരിപാലന സമിതികളിലൂടെ കര്‍ഷകരെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്.
വയനാട്ടിലെ ആദിവാസികര്‍ഷകര്‍ പരമ്പരാഗതമായി നിരവധി നെല്‍വിത്തിനങ്ങള്‍ സംരക്ഷിച്ചുവരുന്നത് മാനിച്ച് 2012-ല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിച്ച ജീനോം സേവിയര്‍ അവാര്‍ഡ് തുക ഉപയോഗിച്ചാണ് സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകള്‍ 2017 ഫെബ്രുവരി 24, 25, 26 തിയ്യതികളില്‍ എം. എസ്. സ്വാമിനാഥന് ഗവേഷണനിലയത്തില്‍ വെച്ച് നടക്കുന്ന വിത്തുത്സവത്തില്‍ സമ്മാനിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ഫോണ്‍: 9747714157, 04936 204477.
പ്രതികരിക്കാൻ ഇവിടെ എഴുതുക: