കോട്ടയം: ചില ട്രേഡ് യൂണിയനുകളെ ഉപയോഗിച്ച് കൃത്രിമമായ കറന്‍സി ദൗര്‍ല്ലഭ്യം ആരോപിച്ച് കറന്‍സി പുതുക്കലിനെ അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നതായി കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതിയംഗവുമായ പി.സി. തോമസ്.
കറന്‍സി ദൗര്‍ലഭ്യം കൃത്രിമമായി പെരുപ്പിച്ച് കാണിച്ച് ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണര്‍ത്താന്‍ ഇക്കൂട്ടര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. കേന്ദ്രതീരുമാനം അട്ടിമറിക്കാനുദ്ദേശിച്ചായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പെട്ടെന്നുള്ള ബാലിശമായ പ്രതികരണമെന്നും തോമസ് പറഞ്ഞു.
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുരോഗമനപരമായ ഈ തീരുമാനത്തെ പിന്തുണയ്ക്കാനും നടപ്പാക്കാനും ബാദ്ധ്യതയുള്ള കേരള സര്‍ക്കാര്‍ ഭരണഘടനാപരമായ ദൗത്യം നിര്‍വ്വഹിക്കുന്നതിന് പകരം കേന്ദ്രതീരുമാനത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.
കേരള ജനതയുടെ അഭിമാനം കാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനും മോദിയുടെ നീക്കത്തെ പിന്തുണയ്ക്കാനുള്ള ആര്‍ജ്ജവം കാട്ടണം. കേന്ദ്രനയം കേരള സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: