കോട്ടയം: കേരള കത്തോലിക്കാസഭ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉത്കൃഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ നേതൃത്വത്തില്‍ കത്തോലിക്കാ രൂപതകളുടെയും കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാരുണ്യവര്‍ഷ സമാപനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കത്തോലിക്കാ മെത്രാന് സമിതി പ്രസിഡന്റ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അദ്ധ്യക്ഷത വഹിച്ചു. ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ച്ബിഷപ്പ് ഡോ. സൂസൈപാക്യം, സീറോ മലബാര്‍ സഭയിലെ സീനിയര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി, ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഷാജി ജോര്‍ജ്ജ്, ഡോ. മേരി റജീന എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: