മറയൂര്‍: കാന്തല്ലൂര്‍ മലനിരകളില്‍ ബ്രോക്കോളി കൃഷി സജീവമാകുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ബ്രോക്കോളി കൃഷി ഇവിടെ ആരംഭിച്ചത്. വിപണയില്‍ ബ്രോക്കോളിയ്ക്ക് ആവശ്യക്കാര്‍ ഏറിയതും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്നു. കാന്തല്ലൂര്‍ സ്വദേശിയായ പ്രവീളയെന്ന വീട്ടമ്മയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി കാന്തല്ലൂരില്‍ ബ്രോക്കോളി കൃഷി ആരംഭിച്ചിരിക്കുന്നത്.
ശീതകാല പച്ചക്കറിയുടെ വിളനിലമായ കാന്തല്ലൂരില്‍ ബ്രോക്കോളിയും വിളയുമോയെന്ന് അറിയുന്നതിനായിട്ടാണ് ഈ വീട്ടമ്മ അരയേക്കറോളം വരുന്ന സ്ഥലത്ത് കൃഷിയിറക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട് നിരവധി കര്‍ഷകര്‍ ബ്രോക്കോളി പരീക്ഷിച്ചിി
രിക്കുകയാണ്. കാബേജ് കുടുംബത്തില്‍പ്പെട്ട ബ്രോക്കോളിയ്ക്ക് കോളിഫ്ളവറുമായി സാദൃശ്യമുണ്ട്. പാശ്ചാത്യര്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രോക്കോളിയില്‍ അര്‍ബുദത്തെ ചെറുക്കുവാന്‍ കഴിയുന്ന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. മൂന്നാറിലടക്കം ബ്രോക്കോളിയുടെ വിപണിയ്ക്ക് സാദ്ധതയുണ്ടെന്ന് തിരിച്ചറിയുകയും കൃഷി വിജയമാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ പ്രദേശത്തെ മറ്റ് കര്‍ഷകരും മറ്റ് പച്ചക്കറികള്‍ക്കൊപ്പം ബ്രോക്കോളി കൃഷിയും ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: