തോട്ടപ്പള്ളി: കണ്ടെയ്നര്‍ ലോറി പാലത്തിന്റെ കൈവരി തകര്‍ത്തു. തോട്ടപ്പള്ളിയില്‍ ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം ഇന്നലെ രാവിലെ തോട്ടപ്പള്ളി കൊച്ച് പാലത്തിലായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി എതിര് ഭാഗത്തു നിന്നും ഓവര്‍ ടേക് ചെയ്തു വന്ന കെഎസ്ആര്‍ടിസി ബസിനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംതെറ്റി പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയും റോഡിന് കുറുകെ വിഴുകയുമായാരുന്നു. ഇതേതുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയായിരുന്നു. പിന്നിട് രണ്ടോളം ക്രെയിനുകള്‍ എത്തിച്ച് കണ്ടെയ്നര്‍ ലോറി മാറ്റിയ ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: