കൽപ്പറ്റ: ബാങ്കുകളിലും പോസ്റ്റോഫീസുകളിലും നോട്ട് മാറാൻ എത്തുന്ന സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങളുടെ പകൽക്കൊള്ള അനുവദിക്കില്ലെന്ന് യുവമോർച്ച .ഭീമമായ തുകയാണ് നോട്ട് മാറുന്ന ഫോമിനായി ഇത്തരം സ്ഥാപനങ്ങൾ സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത്. കൂടാതെ ഫോം പൂരിപ്പിച്ച് നൽകുന്നതിന് പത്ത് മുതൽ ഇരുപത് രൂപ വരെയാണ് ഇത്തരക്കാർ ഈടാക്കുന്നത്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ഇത്തരം പകൽക്കൊള്ള നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുവമോർച്ച ജില്ല പ്രസിഡണ്ട് അഖിൽ പ്രേം.സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: