പാവറട്ടി: കാസര്‍കോട് ഫസ്റ്റ് ക്ലാസ് ചീഫ് ജുഡിഷ്യല്‍ മജിട്രേറ്റും മുല്ലശ്ശേരി സ്വദേശിയുമായ വി.കെ.ഉണ്ണികൃഷ്ണന്റെ അത്മഹത്യയില്‍ ദുരുഹത ഉള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സിറ്റിംങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പിഎം വേലായുധന് പറഞ്ഞു.
ഉണ്ണികൃഷ്ണന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറ ടി.വി.ബാബു സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
കോരളത്തില്‍ പട്ടികജാതിക്കാര്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ തുടര്‍ച്ചയാണ് മജിസ്ട്രേറ്റിന്റെ ആത്മഹത്യയെന്ന് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പങ്കുള്ളതായി ആരോപണമുള്ള അഭിഭാഷകനെ കുറിച്ചും അന്വേഷണം വേണം. സിറ്റിങ് ജഡ്ജിയെതന്നെ അന്വേഷണത്തിന് നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്ത്പറമ്പില്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് വിമലാനന്ദന്, പ്രവീണ്‍.പി, കെ.എന്‍.അരുണ്‍, വാര്‍ഡ് മെമ്പര്സബിത ചന്ദ്രന് എന്നിവരും പിഎം വേലായുധന്റെ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: