പത്തനംതിട്ട: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗം മാതൃകയാകുന്നു.
പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് അംഗം കെ.കെ. ഗോപിനാഥന് നായരാണ് മാതൃകയാകുന്നത്.
കെ.കെ. ഗോപിനാഥന് നായര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷം പഞ്ചായത്തില്‍ നിന്നും ലഭിച്ച പ്രതിഫലം വാര്‍ഡിലെ അര്‍ഹതപ്പെട്ട 12 പേര്‍ക്ക് ചികില്‍സാ ധനസഹായമായി നല്‍കും. ഇത് കൂടാതെ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളേയും പ്രധാനമന്ത്രിയുടെ ജീവന് സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രീമിയം തുകയും ഗോപിനാഥന് നായര്‍ നല്‍കും.
ചികില്‍സാ ധനസഹായത്തിന്റെ വിതരണവും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കുടുംബങ്ങളെ ചേര്‍ക്കുന്നതിന്റെയും ഉല്‍ഘാടനം ഇന്ന് വൈകിട്ട് 4ന് മൂക്കന്നൂര്‍ ജ്ഞാനാനന്ദ ഗുരുകുലം സ്ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അശോകന് കുളനട നിര്‍വഹിക്കും. വാര്‍ഡ് കമ്മറ്റി കണ്‍വീനര്‍ എം. ഹരിഹരന് അദ്ധ്യക്ഷത വഹിക്കും.
വരുന്ന വര്‍ഷങ്ങളില്‍ തനിക്ക് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന പ്രതിഫലവും അര്‍ഹതപ്പെട്ടവര്‍ക്ക് ചികില്‍സാ ധനസഹായമായി നല്‍കുമെന്ന് കെ.കെ.ഗോപിനാഥന് നായര്‍ പറഞ്ഞു.
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് എക്സിക്കുട്ടീവ് അംഗം, ആറന്മുള പള്ളിയോട സേവാസംഘം എക്സിക്കുട്ടീവ് കമ്മറ്റി അംഗം, കൈതക്കോടി എന്‍എസ്എസ് കരയോഗം പ്രസിഡണ്ട് എന്നീ നിലകളില്‍ കെ.കെ.ഗോപിനാഥന് നായര്‍ പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: