കാഞ്ഞങ്ങാട്: മഹരാഷ്ട്ര കോലപൂര്‍ നടന്ന ആറ് മുതല്‍ ഒമ്പത് വരെ നടന്ന പെണ്‍കുട്ടികളുടെ ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ആറ് ഇനങ്ങളില്‍ ഒരു സ്വര്‍ണ്ണ മെഡലും, നാല് വെളളി മെഡലും, ഒരു വെങ്കലവും നേടി കേരള ഓവറോള്‍ ചാമ്പ്യന്മാരായി. കേരളംആദ്യമായി പങ്കെടുത്ത 13 വയസ്സുളളവര്ക്കുളള 340 കിലോ വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. കേരളത്തിന് വേണ്ടി രമ്യ, അശ്വതി (കാസര്‍കോട്), സന, ആര്‍ദ്ര, സില്‍ന (കോഴിക്കോട്), ലിജിഷ, സുനിത (ഇടുക്കി), സ്നേഹ, അമൃത (പാലക്കാട്) എന്നിവരാണ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായത്.
360, 400,420,440 കിലോ വിഭാഗത്തിലാണ് വെളളി നേടിയത്. കാസര്‍കോട് ജില്ലയില്‍ നിന്ന് ദിവ്യ, വിദ്യ, ട്രീസ ദേവസ്യ, സോന ഫ്രാന്‍സീസ്, എന്‍.എച്ച്.ദേവ്, കെ.യു.അഞ്ജു, ആതിര എസ് നായര്‍, ഗായത്രി കെ നമ്പ്യാര്‍, ശ്രീലക്ഷ്മി, ബി.കെ.പ്രിയ, ആര്.ശരണ്യ, ശാലിനി. ഇടുക്കി ജില്ലയില്‍ നിന്ന് എസ്.പി.ഗീതു, റോസ്മരിയ റോബിന്‍സ്, അയോണ ജോസഫ്, അനു സേവ്യര്‍, നിമിത ഗോപാലന്, ആതിര സുനില്‍, എറണാകുളം ജില്ലയില്‍ നിന്ന് സ്നേഹ, ആര്യ, സുനിത, അഞ്ജു, ആര്യ സുശീലന്, ആലപ്പുഴയില്‍ നിന്ന് ബിനു ബാബു, പാര്‍വ്വതി, അനുപമ പത്തനംതിട്ട, ക്രിസ്റ്റി പാലക്കാട്, നിമ്യ കോഴിക്കോട്, ടി.ഹര്‍ഷ, ടി.വി.ദൃശ്യ, രഹ്ന മോള്, ലയ കുഞ്ഞികൃഷ്ണന്, സുറുമി (കണ്ണൂര്‍), അക്ഷത, ജസ്ന ജോസഫ് (വയനാട്), 460 കിലോ വിഭാഗത്തില്‍ വെങ്കലം നേടി ടീമില്‍ ഗായത്രി, ശരണ്യ ആര് (കാസര്‍കോട്), തസ്നി, ആര്യ (കണ്ണൂര്‍), ആര്യ സുശീലന് എറണാകുളം, അഖില ആലപ്പുഴ, കൃഷ്ണ ബിജു, അനുപ്രിയ ബിജു (ഇടുക്കി), ബിന്‍സി തോമസ് കോട്ടയം, എന്നിവരാണ് കേരളത്തിന് വേണ്ടി ജെയ്സി അണിഞ്ഞത്. സംസ്ഥാന സെക്രട്ടറി പി.എം അബൂബക്കര്‍ കോച്ചുമാരായ രതിഷ് വെളളച്ചാല്‍, ഹരികൃഷ്ണന്, റെനീഷ് എറണാകുളം, കെ എച്ച് റഷിദ് ഏലൂര്‍, മാളവിക ആലപ്പുഴ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടീം മല്‍സരത്തില്‍ പങ്കെടുത്തത്. അനിത, രാധ എറണകുളം എന്നിവരാണ് ടീം മനേജര്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: