തിരുവനന്തപുരം: കൈയിലുള്ള 500, 1000 രൂപ നോട്ടുകള്‍ മാറാന്‍ ജനം ക്ഷമയോടെ കാത്തുനില്ക്കുന്ന കാഴ്ചകളായിരുന്നു ബാങ്കുകള്‍ക്ക് മുന്നില്‍. എന്നാല്‍ ധനകാര്യമന്ത്രിക്ക് പിന്നാലെ കൂടിയ, ഇടത് സംഘടനാ ബാങ്ക് ഉദ്യോഗസ്ഥര്‍ നോട്ട് വിനിമയം അട്ടിമറിക്കാന്‍ ശ്രമിച്ചു. കാര്യങ്ങള്‍ ഭംഗിയായി നടന്നാല്‍, കാര്യമില്ലാതെ വിമര്‍ശിച്ച ഡോ. തോമസ് ഐസക്ക് കൂടുതല്‍ നാണം കെടും എന്നതാണ് കാരണം. ഇത് പല സ്ഥലത്തും ബൂദ്ധിമുട്ടുണ്ടാക്കി.
ഇന്നലെ രാവിലെ തന്നെ എടിഎം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയെങ്കിലും പലതിലും പണം നിറയ്ക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ബാങ്കിന് സമീപം ഉള്ള എടിഎമ്മുകളില്‍ ബാങ്ക് നേരിട്ട് പണം നിറച്ചു. എന്നാല്‍ ഏജന്‍സികള്‍ നിറയ്ക്കേണ്ടിടത്തേക്ക് സമയത്ത് പണം നല്‍കാത്തത് എടിഎം പ്രവര്‍ത്തനത്തെ ബാധിച്ചു. പലയിടത്തും ഉച്ചയോടെ തന്നെ പണം തീര്‍ന്നിട്ടും എടിഎമ്മുകള്‍ നിറയ്ക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ആവശ്യത്തിനുള്ള 2000, 1000, 500 നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിരുന്നു. എന്നാല്‍ കൃതൃമ നോട്ട് ക്ഷാമം ഉണ്ടാക്കി ജനങ്ങളെ വലച്ചു.
നോട്ടുമാറുവാനായി ബാങ്കില്‍ എത്തിയവരെ ഏറെ നേരം ക്യൂവില്‍ നിര്‍ത്തിയത് പലയിടത്തും എതിര്‍പ്പിന് ഇടയാക്കി. പല ബാങ്കുകളിലും നോട്ട് മാറ്റി എടുക്കുവാനും നിക്ഷേപിക്കുവാനും പിന്‍വലിക്കുവാനും സൗകര്യം ഒരുക്കിയത് ഒരേ കൗണ്ടറുകളിലാണ്. ഇത് കാലതാമസത്തിന് ഇടയാക്കി. 4000 രൂപയ്ക്ക് രണ്ടായിരത്തിന്റെ രണ്ട് നോട്ടുകള്‍ മാത്രം നല്കിയതും ജനങ്ങളെ വലച്ചു.
500,100 നോട്ടുകള്‍ നല്കാന് തയ്യാറാകാത്തത് വാക്കേറ്റത്തിന് കാരണമായി. ജനത്തിരക്ക് ഉണ്ടാകും എന്നറിഞ്ഞിട്ടും രണ്ടാം ദിനത്തിലും പല ബാങ്കുകളും അധികം സൗകര്യം ഒരുക്കാന്‍ തയ്യാറായില്ല. നിലവിലെ കൗണ്ടറുകള്‍ വഴിമാത്രം ഇടപാട് നടത്തിയത് പല ബ്രാഞ്ചുകള്ക്കുമുന്നിലും നീണ്ട ക്യൂ സൃഷ്ടിച്ചു.
പോസ്റ്റോഫീസുകളിലേക്ക് അക്കൗണ്ടില്‍ പതിനായിരം രൂപയേ നല്കുകയുള്ളൂവെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തത് ഇതുവഴിയുള്ള വിനിമയത്തെ ബാധിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ബാങ്കുകള്‍ പണം നല്കുവാന് തയ്യാറായി.
തിരുവനന്തപുരം ജനറല്‍ പോസ്റ്റോഫീസില്‍ ബിജെപി നേതൃത്വം ഇടപെട്ട ശേഷമാണ് ആര്‍ബിഐ ഓഫീസില്‍ നിന്നും ഒരുകോടി നല്‍കിയത്. ബാങ്ക് ജീവനക്കാര്‍ വേണ്ടത്ര രീതിയില്‍ ആര്‍ബിഐ നിയമങ്ങള്‍ മനസ്സിലാക്കാത്തത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
പ്രായമായവര്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശം നല്‍കുന്നതിലും അവര്‍ ഹാജരാക്കേണ്ട രേഖകളെ കുറിച്ച് വ്യക്തമായി പറഞ്ഞു നല്‍കാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ ഇതില്‍ നിന്നെല്ലാം ചില ബാങ്കുകള്‍ വ്യത്യസ്ഥ നിലപാടുകള്‍ സ്വീകരിച്ചു. തിരക്ക് നിയന്ത്രിക്കുവാന്‍ ടോക്കണ്‍, വിശ്രമ സൗകര്യം, കാര്യങ്ങള്‍ വ്യക്തമാക്കുവാനും അപേക്ഷ പൂരിപ്പിക്കുവാനും വിരമിച്ച ഉദ്യോഗസ്ഥര്‍, അധികം കൗണ്ടറുകള്‍, കുടിവെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇവിടെ തിരക്ക് അനുഭവപ്പെട്ടില്ലെന്ന് നാട്ടുകാരും ജീവനക്കാരും പറഞ്ഞു.
രാജ്യസുരക്ഷയ്ക്ക് വേണ്ടി ബാങ്കിനോട് സഹകരിച്ചവര്‍ക്ക് മധുരവും ജീവനക്കാര്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: