കോഴിക്കോട്: മാസങ്ങളായി മലയോര കര്‍ഷകര്‍ക്കും ഡീലര്‍മാര്‍ക്കും കേരളാ ഫീഡ് ലഭിക്കുന്നില്ല. തുക അടച്ച് കാത്തിരിക്കുന്ന ക്ഷീര കഷകര്‍ മാസങ്ങളായി നിരാശയിലാണ് . ഉത്പാദനം കുറഞ്ഞത് കാരണം കര്‍ഷകര്‍ കേരള ഫീഡ്‌സിന് പകരം സ്വകാര്യ കമ്പനിയുടെ കാലിതീറ്റകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് .ദിനംപ്രതി 650 ടണ്‍ ഉത്പാദന ശേഷിയുള്ള തൃശൂരിലെ കല്ലോറ്റുംകരപ്പാന്റില്‍ 300 ടണ്‍ ഉത്പാദനമേ നടക്കുന്നുള്ളൂവെന്നാണ് പറയുന്നത്.കമ്പനി വാടകയ്‌ക്കെടുത്ത പാലക്കാട്ടെ കഞ്ചിക്കോട്ട് പ്ലാന്റില്‍ ഉദ്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണത്രെ.
മലബാറിലെ ക്ഷീരകര്‍ഷകരും കച്ചവടക്കാരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവങ്ങൂരിലെ കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഉത്പാദനം തുടങ്ങാനായില്ല. കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്ന പക്ഷം മേഖലയിലെ മുഴുവന്‍ ക്ഷീരകര്‍ഷകര്‍ക്കും കാലിത്തീറ്റ ലഭ്യമാക്കാംകൂടാതെ പശുക്കള്‍ക്ക് നല്‍കുന്ന ധാതുലവണ മിശ്രിതമായ കേരമീന്‍, ആടുതീറ്റ എന്നിവയുടെ ഉദ്പാദനം പൂര്‍ണ്ണമായും നിലച്ച മട്ടാണെന്നും കര്‍ഷര്‍ പറഞ്ഞു. കിടാരിക്ക് നല്‍കിവന്നിരുന്ന തീറ്റയും നിലച്ചിരിക്കുന്നു. തകര്‍ച്ച നേരിടുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്‌സിനെ തകര്‍ച്ചയില്‍ നിന്നു് രക്ഷിക്കണമെന്ന് ജില്ലാ കേരളാ ഫീഡ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
എന്‍ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു, രാഘവന്‍ നരിക്കുനി, കുഞ്ഞിരാമന്‍, ജെയിംസ് കുറ്റിയാടി, ഇസ്മയില്‍, രാജീവന്‍, സംസാരിച്ചു. യോഗത്തില്‍ കെ. ബാലന്‍ സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.
















