ആലപ്പുഴ: സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 12 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കും. വിഷ്വലി ഇംപെയേര്‍ഡ്, ഹിയറിങ് ഇംപെയേര്‍ഡ്, മെന്റലി ചലഞ്ചഡ് എന്നീ വിഭാഗങ്ങളിലായി 48 സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നും 250ഓളം ജനറല്‍ സ്കൂളുകളില്‍ നിന്നുമായി രണ്ടായിരത്തിലേറെ വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. 95 ഇനങ്ങളിലാണ് മത്സരം.
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന വിഷ്വലി ഇംപെയേര്‍ഡ് വിഭാഗത്തിന് 27.5 പവന് സ്വര്‍ണ്ണക്കപ്പും നല്‍കും. 12ന് രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നും പ്രധാന വേദിയായ ഗവ. ഗേള്‍സ് എച്ച്എസ്എസിലേക്ക് ഘോഷയാത്ര. മന്ത്രി സി. രവീന്ദ്രനാഥ് സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷത വഹിക്കും. 14ന് വൈകിട് നാലിന് സമാപന സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: