സ്വന്തം ലേഖിക
പത്തനംതിട്ട: റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയില്‍ പത്തനംതിട്ട ഉപജില്ലയുടെ കുതിപ്പ് തുടരുന്നു.
തുടര്‍ച്ചയായി ഡബിള്‍ ഹാട്രിക് വിജയം നേടിയ പുല്ലാട് ഉപജില്ലയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പത്തനംതിട്ട ഉപജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. തുടര്‍ച്ചയായി ഡബിള്‍ ഹാട്രിക് നേടിയ ആത്മവിശ്വാസത്തോടെയാണ് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഏഴാം തവണയും കായിക കിരീടം ചൂടാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്.
രണ്ട് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഉപജില്ലാതലത്തില്‍ 13 സ്വര്‍ണ്ണവും 7 വെള്ളിയും 12 വെങ്കലവും നേടി 104 പോയിന്റോടെ് നിലവിലെ ചാമ്പ്യന്മാരയും എതിരാളികളെയും പത്തനംതിട്ട ഉപജില്ല പിന്നിലാക്കി. 8 സ്വര്‍ണ്ണവും 10 വെള്ളിയും 13 വെങ്കലവും നേടി 94 പോയിന്റോടെ തിരുവല്ലയാണ് രണ്ടാം സ്ഥാനത്ത്. 10 സ്വര്‍ണ്ണവും 9 വെള്ളിയും 5 വെങ്കലവും നേടി 91 പോയിന്റോടെ തുടര്‍ച്ചയായി ആറ് വര്‍ഷത്തെ ചാമ്പ്യന്മാരായ പുല്ലാടാണ് മൂന്നാം സ്ഥാനത്ത് . 19 സ്വര്‍ണ്ണവും 3 സ്വര്ണ്ണതും 6 വെങ്കലവും നേടി 73 പോയിന്റോടെ വെണ്ണിക്കുളവും 7 സ്വര്ണ്ണതും 7 വെള്ളിയും 6 വെങ്കിലവും നേടി 62 പോയിന്റോടെ അടൂരും 3 സ്വര്‍ണ്ണവും 7 വെള്ളിയും 6 വെങ്കലവും നേടി 42 പോയിന്റോടെ റാന്നിയും 2 സ്വര്‍ണ്ണവും 7 വെള്ളിയും 2 വെങ്കലവും നേടി 41 പോയിന്റോടെ കോന്നിയും 4 സ്വര്‍ണ്ണവും 2 വെള്ളിയും 6 വെങ്കലവും നേടി 38 പോയിന്റോടെ മല്ലപ്പള്ളിയും 2 സ്വര്‍ണ്ണവും 3 വെള്ളിയും 3 വെങ്കലവും നേടി 23 പോയിന്റോടെ കോഴഞ്ചേരിയും 2 സ്വര്‍ണ്ണവും 2 വെള്ളിയും നേടി 16 പോയിന്റ് നേടി പന്തളവും 2 വെള്ളിയും 3 വെങ്കലവും നേടി 13 പോയിന്റോടെ ആറന്മുളയുമായണ് നാല് മുതല്‍ 11 വരെ സ്ഥാനങ്ങളില്‍.
സ്കൂള്‍ തലത്തില്‍ 7 സ്വര്‍ണ്ണവും 3 വള്ളിയും 2 വെങ്കലവും നേടി 46 പോയിന്റോടെയാണ് ചരിത്രം കുറിക്കാന്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്ത് ജൈത്രയാത്ര തുടരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി സ്കൂള്‍ തലത്തില്‍ ഇരവിപേരൂര്‍ സെന്റ് ജോണ്‍സാണ് ജേതാക്കള്‍. 6 സ്വര്‍ണ്ണവും 2 വെള്ളിയും 5 വെങ്കലവും നേടി 41 പോയിന്റോടെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് രണ്ടാം സ്ഥാനത്തും 6 സ്വര്‍ണ്ണും 2 വെള്ളിയും നേടി 33 പോയിന്റോടെ ആങ്ങമൂഴി എസ്.എ.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: