കല്‍പ്പറ്റ : ഇന്ത്യന്‍ ആര്‍മി ജമ്മുവിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പട്ടാളക്കാരനായ നെന്മേനി കൊളവയല്‍ ശങ്കര്‍ ഷെട്ടിയുടെ മകന് എന്‍.എസ്.നിതീഷ്(21) നാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസിയായ നാല് സെന്റ് കോളനിയിലെ സാബുവാണ് വീട്ടില്‍ കയറി മര്‍ദ്ദിച്ചതെന്ന് നിതീഷ് പറഞ്ഞു. ഒന്നരമാസം മുന്‍പ് വീടിനോട് ചേര്‍ന്ന് വാഴത്തോപ്പില്‍ നിരോധിത കീടനാശിനി തളിച്ചിരുന്നു. തുടര്‍ന്ന് ബാക്കിവന്ന കീടനാശിനി നിതീഷിന്റെ കിണറിനോട് ചേര്‍ന്ന ഭാഗത്ത് മറിച്ചുകളഞ്ഞു. ഇത് ചോദ്യം ചെയ്ത നിതീഷിന്റെ സഹോദരിയെ അയല്‍വാസികള്‍ ഭീഷണിപെടുത്തി. തുടര്‍ന്ന് നല്കിയ പരാതി മീനങ്ങാടി പോലീസ് ഇടപെട്ട് തീര്‍പ്പാക്കിയിരുന്നു. വീട്ടില്‍ അമ്മയും സഹോദരിയും മാത്രമുള്ളപ്പോള്‍ സാബുവും സംഘവും സ്ഥിരമായി ഭീഷണിപെടുത്താറുണ്ടെന്നും നിതീഷ് പറഞ്ഞു. ആരോഗ്യവകുപ്പ് ഇവരുടെ കിണറിലെ വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയില്‍ കിണറില്‍ വിഷാംശം കലര്‍ന്നതായി കണ്ടെത്തുകയും വെള്ളം ഉപയോഗിക്കരുതെന്നും പറഞ്ഞു. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച തര്‍ക്കമാണ് അയല്‍വാസിയായ സാബുവിനെ പ്രകോപിതനാക്കിയത്. നിതീഷിന്റെ അമ്മയെയും സഹോദരിയെയും വകവരുത്തുമെന്നും സാബു ഭീഷണി മുഴക്കി. മീനങ്ങാടി പോലീസ് കേസ് അന്വേഷിച്ചുവരുന്നു. അമ്മയ്ക്കും സഹോദരിക്കും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാപോലീസ് മേധാവിക്ക് നിതീഷ് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: