കണ്ണൂര്‍: പള്ളിയാംമൂലയില്‍ കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തിലുള്ള ശിവോഹം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ സാമ്പത്തിക സെമിനാറും കൃഷ്ണഗീതവും നടത്തുന്നു. റിലയന്‍സ് എജുക്കേഷന്‍ ശിശുദിനത്തിന്റെ ഭാഗമായി 12ന് കുട്ടികള്‍ക്ക് ചിത്രരചനാ മത്സരവും നടത്തും. 14ന് രാവിലെ 11ന് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ ശിവോഹത്തില്‍ സെമിനാര്‍ നടക്കും. സാമ്പത്തികകാര്യ വിഗദ്ദ്ധനും സംസ്ഥാന ധനകാര്യ കമ്മിഷന്‍ ചെയര്‍മാനുമായ ഡോ.ബി.എ.പ്രകാശ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
ഐഎഎസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 16ന് രാവിലെ 11ന് കണ്ണൂര്‍ അസി.കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ ഓറിയന്റേഷന്‍ കഌസ്സുമുണ്ടാകും. സംഗീതാഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കൃഷ്ണഗീതം പാടാം… നമുക്ക് പാടാം എന്ന പരിപാടി 19ന് വൈകിട്ട് മൂന്നിന് കൃഷ്ണഗീതം പരിപാടി അരങ്ങേറും. പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2742219, 9072324323, 9072325323.
















