മട്ടന്നൂര്‍: മട്ടന്നൂര്‍ ജയകേരളയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3 മുതല്‍ 7 വരെ മട്ടന്നൂരില്‍ നടക്കുന്ന തിലകന്‍ സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കെ.കെ.കീറ്റുക്കണ്ടി അധ്യക്ഷത വഹിച്ചു. സന്ദീപ് മട്ടന്നൂര്‍, കെ.വി.ജയചന്ദ്രന്‍, എം.വി.ശശിധരന്‍, ശിവപ്രസാദ് പെരിയച്ചൂര്‍, ബാവ മട്ടന്നൂര്‍, സി.ചന്ദ്രാജി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.കീറ്റുക്കണ്ടി-ചെയര്‍മാന്‍, കെ.വി.ജയചന്ദ്രന്‍, എം.വി.ശശിധരന്‍, ജനാര്‍ദ്ദനന്‍ പാറക്കല്‍-വൈസ് ചെയര്‍മാന്‍മാര്‍, ബാവ മട്ടന്നൂര്‍-ജനറല്‍ കണ്‍വീനര്‍, സന്ദീപ് മട്ടന്നൂര്‍, ശിവപ്രസാദ് പെരിയച്ചൂര്‍, അക്ഷര ഷാജി-കണ്‍വീനര്‍മാര്‍, കമലാക്ഷന്‍ മാവില-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















