ചാലോട്: ചാലോട് കേന്ദ്രമായി സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനം റിട്ട.ലഫ് ജനറല്‍ വിനോദ് നായനാര്‍ നിര്‍വ്വഹിച്ചു. കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അനില അധ്യക്ഷത വഹിച്ചു. കൂടാളി പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫല്‍, ബിജെപി കീഴല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.നാരായണന്, ടി.വി.സീത ടീച്ചര്‍, കെ.വി.ഷീജ, എം.രാഘവന് മാസ്റ്റര്‍, എം.രത്നകുമാര്‍, ടി.കെ.സി.മുഹമ്മദ്, എം.സി.സുമോദ്, പി.കെ.ശരത് കുമാര്‍, ജനാര്ദ്ദനന് പാറക്കല്‍, സതീഷ് പാലയോട്, ജയദേവന് വാഴക്കോട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: