ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം മംഗല്യനിധി പദ്ധതിയുടെ ധനശേഖരണാര്‍ദ്ധം കാമ്പസില്‍ ബിരിയാണിമേള സംഘടിപ്പിച്ചു. നിര്‍ദ്ധന കുടുംബത്തിലെ ഒരു യുവതിയുടെ വിവാഹം നടത്തിക്കൊടുക്കുന്ന പദ്ധതിയാണ് മംഗല്യനിധി.
ഇതിലേക്കായുള്ള ധനശേഖരണത്തിനായി നിരവധി പരിപാടികള്‍ എന്‍എസ്എസ് ആസൂത്രണം ചെയ്തു നടത്തിവരുന്നു. ഇതിലെ പ്രധാന പരിപാടിയായാണ് ബിരിയാണിമേള നടത്തിയത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ തയ്യാറാക്കായ വിവിധതരം ബിരിയാണികള്‍ മേളയുടെ പ്രധാന ആകര്ഷണമായിരുന്നു.
ഇതോടൊപ്പം വിവിധയിനം ഐസ്‌ക്രീമുകളും മേളയിലൊരുക്കി. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെയും നിസ്സീമമായ പിന്തുണയില്‍ പരിപാടി വിജയമായി. നിര്‍ദ്ധനരും നിരാലംബരുമായവരെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കുവാനുള്ള എന്‍എസ്എസിന്റെ പരിശ്രമങ്ങള്‍ക്ക് കോളേജ് മാനേജ്‌മെന്റിന്റെ പിന്തുണയും സഹായവുമുണ്ട്.
പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫസര്‍ പ്രതീഷ്. പി, പ്രൊഫസര്‍ ജോസഫ് ലിബിന്‍, വോളന്റീര്‍മാരായ നിതിന്‍ തോമസ്, സുഹൈല്‍ സയ്ദ്, അഭിജിത്, അരുണ്‍ ജോഷി, സൂരജ് രാജ്കുമാര്‍, മിഥുന്‍ ബാബു, ശ്രുതിലക്ഷ്മി, എലിസബത് ജോസ്, അഖില്‍ വിശ്വംഭരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















