ആലപ്പുഴ: കള്ളപ്പണം തടയുവാന്‍ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും പകരം പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിച്ച് പ്രതിസന്ധി പരിഹരിച്ച് പ്രധാനമന്ത്രിയെയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും എന്‍ജിഒ സംഘ് ജില്ലാ സമിതിയോഗം അഭിനന്ദിച്ചു. പാക്കിസ്ഥാന്റെ പിന്തുണയോടെ കൃത്രിമ കറന്‍സികള്‍ അച്ചടിച്ച് ഭാരതത്തില്‍ വിതരണം ചെയ്യുകയും ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിച്ച രാജ്യദ്രോഹികള്‍ക്ക് കനത്ത പ്രഹരമാണ് ഈ ധീരമായ നടപി. കൂടാതെ അനധികൃതമായി ഹലാല ഇടപാടിലും റിയല്‍ എസ്റ്റേറ്റ് ഇടപാടിലും സമ്പാദിച്ചുകൂട്ടിയ കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരാന്‍ ഈ നടപടികൊണ്ട് സാദ്ധ്യമായി എന്ന സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. പ്രകാശ് അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയുടെ ധീരമായ നടപടിക്ക് മാദ്ധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ കിട്ടിയെന്നത് ദേശദ്രോഹികള്‍ക്കുള്ള താക്കീതായി കണക്കാക്കണമെന്ന് യോഗം പ്രമേയം പാസ്സാക്കി.
ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് ആനന്ദ്, ട്രഷറര്‍ കെ.ആര്. രാജീവ്, കെ.ആര്. രമാദേവി, ആര്. കരുണാകരന്, കരുവാറ്റ പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: