ഗ്രേറ്റര്‍ നോയിഡ (യുപി) : പഴ്സ് തട്ടിയെടുത്ത കള്ളന്മാര് അതില്‍ 500 രൂപ നോട്ടുകളാണെന്നറിഞ്ഞതോടെ തിരികെ നല്കി;100 രൂപ നോട്ട് സൂക്ഷിക്കാഞ്ഞതിന് പഴ്സിന്റെ ഉടമയെ തല്ലുകയും ചെയ്തു.
യുപി-ദല്‍ഹി അതിര്‍ത്തി പ്രദേശത്ത് രാത്രി 11 മണിയോടെ, ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന വികാസ് കുമാറിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞ് പഴ്സ് തട്ടിയെടുത്തു. പോലീസിനെ അറിയിക്കുന്നതുള്‍പ്പെടെ ആലോചിച്ചു നില്ക്കുമ്പോള് പെട്ടെന്ന് തിരിച്ചെത്തിയ അവര്‍ പഴ്സ് വികാസിന്റെ മുഖത്തേക്കെറിഞ്ഞു. 100 രൂപ നോട്ടുകള്‍ പഴ്സില്‍ ഇല്ലാഞ്ഞതിന് ചീത്ത പറയുകയും മുഖത്തടിക്കുകയും ചെയ്തെന്ന് വികസ് പറയുന്നു.
പഴ്സില്‍ 1500 രൂപ ഉണ്ടായിരുന്നു, മൂന്ന് 500 രൂപ നോട്ടുകള്‍. ഇതാണ് കള്ളന്മാരെ ചൊടിപ്പിച്ചത്. അടികിട്ടിയെങ്കിലും പഴ്സും പണവും തിരികെ കിട്ടിയ വികാസ് പോലീസില്‍ പരാതിപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: