ചിറ്റൂര്‍: മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മാണത്തിനായി ഒരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല എന്നത് സംസ്ഥാനം ഭരിച്ച ഇരു സര്‍ക്കാരുകളും ചിറ്റൂര്‍ മേഖലയിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ ഓമനക്കുട്ടന് പറഞ്ഞു. റെഗുലേറ്റര്‍ തകര്ന്നതിന്റെഏഴാം വാര്‍ഷികദിനത്തില്‍ യുവമോര്‍ച്ച ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിദിനാചരണം കൊഴിഞ്ഞാമ്പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,
ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2009 നവമ്പര്‍ 9ന് റെഗുലേറ്റര്‍ തകര്‍ന്നപ്പോള്‍ സ്ഥലം സന്ദര്‍ശിച്ച അന്നത്തെ ജലവിഭവ വകുപ്പു മന്ത്രി ആറു മാസത്തിനുള്ളില്‍ പുനര്‍നിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ അന്നത്തെ സര്‍ക്കാരൊ തുടര്‍ന്ന് അധികാരത്തിലെത്തിയ ഐക്യജനാതിപത്യ മുന്നണി സര്‍ക്കാരൊ റഗുലേറ്റര്‍ പുനര്നിര്മ്മിക്കുവാന് ഒരു നടപടിയും എടുത്തില്ല, ഇരു സര്‍ക്കാരുകളും ഈ മേഖലയിലെ ജനങ്ങളോടു കാണിക്കുന്ന ക്രൂരതയാണ്, 1974ല്‍ നിര്‍മ്മിച്ച റഗുലേറ്റര്‍ അമിത ജലപ്രവാഹം മൂലം ഇതിനു മുമ്പ് 1979 ലും 1992 ലും തകര്‍ന്നിരുന്നു സംസ്ഥാനത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡാമുകള്‍ക്ക് ഒരു ക്ഷതവുമേല്‍ക്കാതെ നിലനില്ക്കുമ്പോള് മൂലത്തറഗുലേറ്റര് തുടരെ തുടരെ തകരുന്നത് ഡാം നിര്‍മ്മാണത്തിലെ ഗൂഡാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുടിവെള്ള പ്രശ്നവും കാര്‍ഷിക വൃത്തിക്കുള്ള ജലദൗര്‍ലഭ്യവും നേരിടുന്ന മേഖലയായിരുന്നിട്ടും റഗുലേറ്റര്‍ നിര്‍മ്മാണത്തില്‍ ഭരണാധികാരികള്‍ കാണിക്കുന്ന അനാസ്ഥ പ്രതിക്ഷേധാര്‍ഹമാണ് ഓമനക്കുട്ടന് പറഞ്ഞു.
അര്‍ഹതപെട്ട ആളിയാര്‍ ജലം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിലൂടെ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിക്കുവാനും കാര്‍ഷിക വൃത്തിക്കും വെള്ളമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതിനാല്‍ രണ്ടാംവിള ഇറക്കുവാന്‍ കര്‍ഷകര്‍ക്ക് പറ്റാതായിരിക്കുകയാണ്, കൃഷിയാവശ്യത്തിനായും മറ്റും ബാങ്ക് വായ്പയെടുത്ത മുഴുവന്‍ കര്‍ഷകരും ജപ്തി ഭീഷണിയിലുമാണ് തകര്‍ന്ന റെഗുലേറ്റര്‍ സംഭരണശേഷി വര്‍ദ്ധിപ്പിച്ചു കൊണ്ട് പുതിക്കി പണിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി യുവമോര്‍ച്ച നിരന്തര സമരത്തിലുമാണെന്നും അദ്ദേദേഹം പറഞ്ഞു,
യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എസ്.ജ്ഞാനകുമാര്‍ അധ്യക്ഷം വഹിച്ചു. ബിജെപി ചിറ്റൂര്‍ മണ്ഡലം പ്രസിഡണ്ട് എം.ശശികുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എ.കെ. മോഹന്‍ദാസ്, വി.രമേഷ്, സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ എം. ബാലകൃഷ്ണന്, മണ്ഡലം വൈസ് പ്രസിഡണ്ട് ആര്. ജഗദീഷ്, യുവമോച്ച നിയോജക മണ്ഡലം നേതാക്കളായ സി.രഞ്ജിത്ത്, കെ.ഷിനു, സി.സുജിത്ത്, പി.ശാന്തന്, കെ.പ്രഭാകരന്, പി.വിചിത്രന്‍, പി.പ്രേമദാസ്, എം.മനീഷ്, എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: