പരപ്പനങ്ങാടി: നഗരസഭയില്‍ റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും പുറത്തായവരുടെ പരാതിക്ക് മേല്‍ വാദം കേള്‍ക്കാനുള്ള അവസരം ഗുണഭോക്താക്കള്‍ക്ക് നഷ്ടമായതായി പരാതി. പരപ്പനങ്ങാടി നഗരസഭയില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട മൂവായിരത്തിലധികം പേരാണ് തിരുരങ്ങാടി സപ്ലൈ ഓഫീസിലും നഗരസഭാ കാര്യാലയത്തിലുമായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇത് സംബന്ധിച്ച വാദം കേള്‍ക്കാന്‍ രേഖകളുമായി എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ പരപ്പനങ്ങാടി നഗരസഭ ഓഫീസിലെത്താന്‍ അപേക്ഷകരോട് നിര്‍ദേശിച്ചിരുന്നു.
മുന്‍ഗണനാപ്പട്ടിക പ്രസിദ്ധീകരണ ശേഷം സപ്ലൈ ഓഫീസുകളില്‍ അപേക്ഷകരുടെ തിരക്ക് വര്‍ദ്ധിച്ചപ്പോഴാണ് തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അപേക്ഷ സംബന്ധിച്ച വാദം കേള്‍ക്കാന്‍ സപ്ലൈ ഓഫീസില്‍ നിന്നും രശീതിയില്‍ തിയ്യതി കുറിച്ചു നല്‍കിയിരുന്നു. ഇതിനു പുറമേ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചവരും കൂടി എത്തിയപ്പോഴാണ് വാദം കേള്‍ക്കുന്നിടത്ത് തിരക്കേറിയത്. ഒരു ദിവസം അഞ്ഞൂറ് ടോക്കണ്‍ മാത്രമേ പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയപ്പോഴാണ് അവസരം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ജനക്കൂട്ടം ബഹളം വെച്ചത്. മൂന്ന് ദിവസം കൊണ്ട് മൂവായിരം അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പ്രഹസനമായി മാറിയെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി ആരോപിച്ചു. അര്‍ഹതപ്പെട്ടവരെ ലിസ്റ്റിനു പുറത്താക്കുന്ന നടപടിക്കെതിരെ ജനക്കൂട്ടം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്നലെ അവസരം നിഷേധിക്കപ്പെട്ടവര്‍ക്ക് 24, 25, 26, 29 തിയ്യതികളില്‍ അപേക്ഷകളിന്മേല് വാദം കേള്‍ക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: