കൊച്ചി: സ്വര്‍ണവിലയില്‍ വന്‍വര്‍ധന. പവന് 440 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 23,320 രൂപയിലെത്തി.ഗ്രാമിന് 55 രൂപ വര്‍ധിച്ച് 2,915 രൂപയിലാണ് വ്യാപാരം മുന്നേറുന്നത്.
രാജ്യത്ത് 5,00, 1000 രൂപ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ചതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായത്. രാജ്യത്തെ കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ശക്തമായ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: