കണ്ണൂര്‍: സമൂഹത്തെ കാര്‍ന്നു തിന്നുന്ന യഥാര്‍ത്ഥ കാന്‍സര്‍ ആയ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണവുമായി മാവിലായി വിശ്വഭാരതി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളില്‍ 14, 15 തിയ്യതികളില്‍ തെരുവുനാടകം അവതരിപ്പിക്കുന്നു. വളരുന്ന തലമുറയെങ്കിലും ലഹരി ഉപയോഗത്തില്‍ നിന്ന് വിമുക്തരാകുക എന്നതാണ് പ്രധാന ലക്ഷ്യം. ഉപദേശങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ബോധവല്ക്കകരണ പ്രചാരണവുമായി അധ്യാപകരും കുട്ടികളും മുന്നിട്ടിറങ്ങുന്നത്.
14ന് വിശ്വഭാരതി പബ്ലിക് സ്കൂള്‍ അങ്കണത്തില്‍ ആദ്യ പ്രദര്‍ശനം നത്തുന്ന ‘ഇനി ഞങ്ങള്‍ പറയട്ടെ’ എന്ന നാടകത്തിന്റെ ഉദ്ഘാടനം പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കും. തുടര്‍ന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന് ലോഗോ പ്രകാശനം ചെയ്യും. ചക്കരക്കല്‍ സബ് ഇന്‍സ്പെക്ടര്‍ ബിജു പി. മുഖ്യ പ്രഭാഷണം നടത്തി. ഷെല്ലി മാത്യു പി.സുനില്‍കുമാര്‍, രജിത്ത്, സി.എന്‍, ടി.കെ.രമേഷ്കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: