കോട്ടയം: കള്ളപ്പണക്കാര്‍ക്കും തീവ്രവാദികള്‍ക്കും കനത്ത പ്രഹരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 500, 1000 കറന്‍സികള്‍ അസാധുവാക്കിയ നടപടിയെന്ന് ക്‌നാനായ അതി ഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഈ നടപടി ഉപകരിക്കുമെന്നും രാജ്യപുരോഗതിക്ക് ഇത് ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് ഭാരതത്തിന്റെ സമഗ്രവികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്ന നടപടികള്‍ ഏറെ ശ്ലാഘീനമാണെന്നും മെത്രാപ്പോലീത്താ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, അരമനയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എം. തോമസ് കിഴക്കേടത്ത്, ബിജെപി മണ്ഡലം സെക്രട്ടറി പ്രവീണ്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















