ചാലക്കുടി: അഷ്ടാംഗ ഹൃദയത്തില്‍ വരെ പ്രദിപാദിക്കുന്ന രക്തശാലി നെല്ല് കൃഷിക്ക് ചാലക്കുടിയില്‍ ആദ്യമായി ് തുടക്കമായി. പോട്ടിയില് ആറ് ഏക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.പാരമ്പര്യ വൈദ്യ ശാസ്ത്ര മേഖലയില്‍ രക്തശാലി എന്ന തവിട്ട് ഉമി ഒരു അമൂല്യ ഔഷധവുമാണ്.നിത്യ യൗവ്വനത്തിനും,ആരോഗ്യ സംരക്ഷണത്തിനും അകാല വാര്‍ദ്ധക്യം അകറ്റാനും,ഗര്‍ഭിണികള്‍ക്കും പൂര്‍വ്വികര്‍ ഉപയോഗിച്ച്# പോന്ന അരി ഭക്ഷണമാണിത്.
വളരെയേറെ ആയൂര്‍വേദ ഗുണമുള്ള രക്തശാലി നെല്ല് വാത,പിത്ത,കഫം അടക്കമുള്ള ത്രിദോഷം ഇല്ലാത്താക്കുമെന്ന് പറയപ്പെടുന്നു.തൃഷ്ണയെ ശമിപ്പിക്കുകയും ചെയ്യും.രക്തശാലിയുടെ കഞ്ഞി വെള്ളം പോഷക സമൃദ്ധമാണ്.കൂടുതല്‍ പൂര്‍ണ്ണ ധാന്യം ഭക്ഷിക്കുന്നവരില്‍ നിന്ന് പൊണ്ണത്തടി അകന്നു പോകുന്നു.രക്തശാലി അരി ഭക്ഷിക്കുന്നതിലൂടെ ഇരുമ്പും,ധാതു ലവണങ്ങളും ലഭിക്കും.
കൊഴുപ്പ് ഇല്ലാത്ത ഈ ധാന്യും കൊളസ്ട്രോള്‍ കുറക്കുന്നതിനും രക്തത്തില്‍ ഗീമോ ഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും,കീമോ തെറോപ്പി മൂലം ശരീരം ശോഷിച്ച ക്യാന്‍സര്‍ രോഗിയുടെ ശരീര പുഷ്ടിക്കും വളരെ ഉപകാരമാണ്.സാധാരണ അ രിയേക്കാള്‍ വളരെയദ്ധികം നാരുകള്‍ അടങ്ങിയിരുന്നതാണ്. ഇതില്‍ വിറ്റാമിന്‍ ബി, ഇരുമ്പ്,കാല്‍സ്യം, എന്നിവയും ധാരളമുണ്ട്.പോട്ട പാലസ് ആശുപത്രിക്ക് സമീപത്തായിട്ടാണ് രക്തശാലി കൃഷി തുടങ്ങിയിരിക്കുന്നത്. ഒരേ ഭൂമി ഒരേ ജീവന് പോഷക സംഘടനായ കേരള ജൈവ കര്‍ഷക സമിതിയുടെ പ്രവൃത്തകരായ സി.വി.ജോസ്,സത്യപാലന്,ശ്രീജിത്,പി.എം.ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറിക്കയിരിക്കുന്നത്.തൃശ്ശൂര്‍ ജില്ലയില്‍ ഇത്രയധികം രക്തശാലി നെല്‍ കൃഷി ചെയ്യുന്നത് വളരെ അപൂര്‍വ്വമാണ്.ഇതിന്റെ വിത്ത് കിട്ടുവാനുള്ള ബുദ്ധിമുട്ടും പ്രശ്നമാണ്.ഏകദേശം ഒരു ലക്ഷം രൂപയോളം ചിലവ് വന്നിട്ടുണ്ട്.
കൃഷി ജോലികള്‍ക്ക് ജോലിക്കാരെ ലഭിക്കാത്ത കാരണം അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു പണിക്കാര്.രക്തശാലി അരിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ മുന്നൂറ് രൂപ വിലയുണ്ടെന്ന് പറയപ്പെടുന്നു.സ്വന്തം ആവശ്യത്തിന് കഴിഞ്ഞുളള ശേഷം മാത്രമെ വില്ക്കുകയൂള്ളൂ എന്ന് പറയപ്പെടുന്നു.നൂറ്റിപത്ത് ദിവസം കൊണ്ട് വിളവെടുക്കാവുന് കഴിയുമെന്നാണ് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: