Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചെമ്പ്ര എസ്റ്റേറ്റ് തുറക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 07:55 pm IST
in Wayanad

കല്‍പ്പറ്റ : ചെമ്പ്ര എസ്റ്റേറ്റ് ഉടന്‍ തുറക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള എസ്റ്റേറ്റ് അടച്ചുപൂട്ടല്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ല. നാളിതുവരെ മാനേജ്‌മെന്റിനെതിരെ സമരത്തിനിറങ്ങാതിരുന്ന തൊഴിലാളികളെയും കുടുംബത്തെയും പട്ടിണിയിലേക്ക് തള്ളിവിടുകയാണ് അധികൃതര്‍ ചെയ്തത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. തൊഴിലാളികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച് തോട്ടം നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുമ്പോള്‍ അവരെ ഇല്ലായ്‌മ ചെയ്യാനാണ് ഉടമകളുടെ ശ്രമം. 16 വര്‍ഷമായി രാജ്യസഭാംഗം എ.പി. അബ്ദുല്‍ വഹാബിന്റെ ഉടമസ്ഥതയിലാണ് ചെമ്പ്ര എസ്‌റ്റേറ്റ് എന്ന ഫാത്തിമ ഫാംസ്. എരുമക്കൊല്ലി ഒന്ന്, എരുമക്കൊല്ലി രണ്ട്, ചെമ്പ്ര എന്നീ മൂന്ന് ഡിവിഷനുകളിലായി 800ല്‍പരം ഏക്കര്‍ വരുന്ന തോട്ടം ഒക്‌ടോബര്‍ 27ന് വൈകുന്നരമാണ് അടച്ചുപൂട്ടിയത്. ഇത് എസ്‌റ്റേറ്റിലെ 320 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മുന്നൂറിലധികം തൊഴിലാളികളുള്ള എസ്‌റ്റേറ്റ് അടച്ചുപൂട്ടുന്നത് റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നതിനായാണ്. എസ്‌റ്റേറ്റ് ഭൂമി തുണ്ടംതുണ്ടമാക്കി മാറ്റുകയും കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലെടുപ്പിക്കാനുമാണ് കമ്പനിയുടെ ശ്രമം. എസ്‌റ്റേറ്റില്‍ നിന്നും നിര്‍ബന്ധിത വിആര്‍എസിന് നോട്ടീസ് നല്‍കി തൊഴിലാളികളെ മാനസികമായി മടുപ്പിക്കുകയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് എസ്‌റ്റേറ്റ് പൂട്ടിയത്.

എസ്‌റ്റേറ്റ് ലോക്കൗട്ട് ചെയ്യുന്ന വിവരം തൊഴിലാളികളെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളെയും അറിയിച്ചിരുന്നില്ല. ആറാഴ്ചയ്‌ക്ക് മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് നിയമം. അനിശ്ചിതകാല സമരം, തോട്ടം നടത്താന്‍ കഴിയാത്തവിധം തൊഴിലാളികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങി തക്കതായ കാരണങ്ങളും ലോക്കൗട്ട് പ്രഖ്യാപനത്തിനു ആവശ്യമാണ്. എന്നാല്‍ തൊഴിലാളികള്‍ സമരം ചെയ്തുവെന്ന തെറ്റായ കാരണം പറഞ്ഞാണ് ചെമ്പ്ര എസ്‌റ്റേറ്റ് അടച്ചുപൂട്ടിയത്. പ്രശ്‌നപരിഹാരത്തിനു മാനേജ്‌മെന്റ് തയാറാകുന്നില്ല.

കുറച്ചുകാലമായി കുത്തഴിഞ്ഞ നിലയിലാണ് തോട്ടത്തിന്റെ പ്രവര്‍ത്തനം. തോട്ടം വേണ്ടവിധം പരിപാലിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല. ഇത് വരവും ചെലവും തമ്മിലുള്ള പൊതുത്തമില്ലായ്‌മയ്‌ക്ക് കാരണമായിട്ടുണ്ട്. തൊഴിലാളികളുടെ 2014:15 ലെ ബോണസും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നില്ല. ശമ്പളവും ലഭിക്കാതായതോടെ തൊഴിലാളികള്‍ സെപ്റ്റംബറില്‍ സമരം ആരംഭിച്ചു. പ്രശ്‌നം ഇതേമാസം 25ന് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സ്ഥാപനത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്താണ് ശമ്പളവും ബോണസും നല്‍കാതിരുന്നിട്ടും ശക്തമായ പ്രക്ഷോഭം നടത്താതിരുന്നത്. 25 ലെ ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് ബോണസും ശമ്പളവും വിതരണം ചെയ്തതോടെ തോട്ടത്തില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായുള്ള സൗഹൃദാന്തരീക്ഷം സംജാതമായതാണ്. എന്നാല്‍ ഒക്ടോബറില്‍ വീണ്ടും ശമ്പളം മുടങ്ങി. താത്പര്യമുള്ള തൊഴിലാളികള്‍ക്ക് വിആര്‍എസ് എടുക്കാമെന്ന അറിയിപ്പും ഉണ്ടായി. സ്വയം വിരമിക്കലിനു പാക്കേജ് ഉണ്ടെന്ന് പറഞ്ഞെങ്കിലും എന്തൊക്കെയാണ് അതിലുള്ളതെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ വിരമിക്കല്‍ പദ്ധതിയുമായി തൊഴിലാളികള്‍ സഹകരിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് തോട്ടം അടച്ചുപൂട്ടിയത്. എസ്റ്റേറ്റ് തുറക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ബിജെപി തയ്യാറാകുമെന്നും നേതാക്കള്‍ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ജി.ആനന്ദകുമാര്‍, കെ.മോഹന്‍ദാസ് , കെ.പി.മധു, കെ.ശ്രിനിവാസന്‍, വി.മോഹനന്‍, കെ.എം പൊന്നു, പത്മനാഭന്‍, വി.നാരായണന്‍, അല്ലിറാണി, രാധാസുരേഷ്, ലക്ഷ്മി ആനേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.