കാഞ്ഞങ്ങാട്: കല്ലൂരാവിയില്‍ വീണ്ടും പൊലീസിനെ അക്രമിക്കാന്‍ ശ്രമം. ഒരു സിപിഎം പ്രവര്‍ത്തകനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. എസ്.ഐ. ബിജു പ്രകാശിനെ തടഞ്ഞതിനാണ് കേസ്. കഴിഞ്ഞ ദിവസം മൂവാരിക്കുണ്ടിലാണ് സംഭവം. പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പതാകകള്‍ നശിപ്പിക്കുന്നത് തടയാന്‍ ചെന്ന എസ്.ഐ.ക്ക് നേരെയാണ് തിരിഞ്ഞത്. എസ്.ഐ.യെ തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: