ആലപ്പുഴ: ശ്രീരാമകൃഷ്ണ ചൈതന്യ മഠം ട്രസ്റ്റ് ധര്‍മ്മജ്ഞാന പ്രഭാഷണ സദസ്സ് സംഘടിപ്പിക്കും. 10 മുതല്‍ 16 വരെ വൈകിട്ട് ആറിന് ആലപ്പുഴ ശ്രീരാമകൃഷ്ണ ചൈതന്യ മഠം ആല്ഡത്തറ അങ്കണത്തിലാമ് സദസ്സ്. നെട്ടയം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സമ്പൂര്‍ണ്ണാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. പി.പി. സജീവന്‍ അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് ആരിന് പ്രഭാഷണം ഉണ്ടായിരിക്കും. ആര്‍. രുദ്രന്‍, ഡോ. ബി. പത്മകുമാര്‍, യോഗാചാര്യ സി. നാഗപ്പന്‍, ബ്രഹ്മകുമാരി വിദ്യ, സതീഷ് ആലപ്പുഴ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭഷണം നടത്തും.
















