പത്തനാപുരം: പൊതുജനത്തിന് സപ്ലൈകോയിലും രക്ഷയില്ല. മുളകിന്റെ പേരിലും തട്ടിപ്പ്. വില കൂടിയ പിരിയന്‍ മുളകെന്ന പേരില്‍ പാണ്ടി മുളകാണ് വിറ്റഴിക്കുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
സപ്ലൈകോയുടെ പത്തനാപുരം ഔട്ട്‌ലെറ്റില്‍ നിന്നും മുള്ളൂര്‍നിരപ്പ് സ്വദേശിനിയായ വീട്ടമ്മ വാങ്ങിയ അഞ്ഞൂറ് ഗ്രാം പിരിയന്‍മുളകിന്റെ പായ്‌ക്കറ്റില്‍ അധികവും പാണ്ടിമുളകായിരുന്നു. ഇരുനൂറ് ഗ്രാം മാത്രമായിരുന്നു പിരിയന്‍ മുളക്. ബാക്കി മുന്നൂറ് ഗ്രാം പാണ്ടി മുളകായിരുന്നു. വീട്ടിലെത്തി കവറ് പൊട്ടിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വേര്‍തിരിച്ചപ്പോളാണ് കൃത്രിമം വ്യക്തമായത്. 96 രൂപയാണ് അരകിലോ പിരിയന്‍ മുളകിന്റെ വില. പാണ്ടിമുളകിനാകട്ടേ 43 രൂപയും. പുതിയ തട്ടിപ്പില്‍ നിരവധി പേര്‍ ഇരകളായിട്ടുണ്ട് .പറ്റിയ അബദ്ധം പുറത്ത് പറയാനുള്ള മാനക്കേടുകാരണം അധികമാളുകളും നിശ്ബദരാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ ഗുണമേന്‍മയുള്ള സാധനങ്ങള്‍ എവിടെ നിന്നും വാങ്ങണമെന്നറിയാത്ത അവസ്ഥയിലാണ്.
















