ആലപ്പുഴ: എടത്വ ഇലക്ട്രിക്കല്‍ സബ് ഡിവിഷന് ഓഫീസില്‍ മോഷണം. ഒരു ലക്ഷത്തിലേറെ രൂപയാണ് മോഷണം പോയത്. സേഫ് ലോക്കറില്‍ പൂട്ടിവച്ചിരുന്നതായിരുന്നു പണം.
ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളായിരുന്നു മോഷണം പോയതില്‍ അധികവും. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ശേഷം വന്ന കളക്ഷന്‍ രൂപയായിരുന്നു ഇത്. കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്ന മുറിക്ക് പുറത്ത് മൂന്ന് കതകുകളാണുള്ളത്. മുറികളുടെ താഴ് മുറിച്ചുമാറ്റിയ നിലയിലും ലോക്കര്‍ താക്കോലുപയോഗിച്ച് തുറന്ന നിലയിലുമാണ് കാണപ്പെട്ടത്.
രാത്രിയില്‍ നാലോളം ജീവനക്കാര്‍ കാഷ് കൗണ്ടറിന് സമീപത്തെ മുറിയില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ചായ കുടിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരാണ് കാഷ് കൗണ്ടറിലേക്കുള്ള മുറി തുറന്ന് കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. എടത്വ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: