വള്ളിക്കുന്ന്: കേരളത്തിലെ പിണറായി സര്‍ക്കാരില്‍ നിന്നും സ്ത്രീകള്‍ക്ക് യാതൊരുവിധ സുരക്ഷയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്. വള്ളിക്കുന്ന് മണ്ഡലം ബിജെപി പ്രവര്ത്തനശിബിരത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. കൊലപാതകങ്ങളും അക്രമങ്ങളും കണ്ട് മലയാളികള്‍ ഞെട്ടിവിറച്ച് നില്‍ക്കുകയാണ്. ഈ സര്‍ക്കാര്‍ അധികരമേറ്റതിന് ശേഷം സ്ത്രീ പീഡനം വര്‍ധിച്ചിരിക്കുകയാണ്. സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ അധികാരികള്‍ പൂര്‍ണ്ണ പരാജയമാണ് എന്നതിന്റെ തെളിവാണ് വടക്കാഞ്ചേരി സംഭവം. ഇരയോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. എന്തിനും ഏതിനും പ്രസ്താവനയിറക്കുന്ന ചില വനിതാനേതാക്കള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതില്‍ ദൂരുഹതയുണ്ട്. ഭരണത്തിന്റെ അഹങ്കാരത്തില്‍ സഖാക്കള്‍ അതിക്രമം തുടര്‍ന്നാല്‍ മഹിളാമോര്‍ച്ച ശക്തമായി പ്രതികരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: