കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി മൂന്ന് വര്‍ഷം തങ്ങളെ പറ്റിച്ചെങ്കില്‍ പുതിയ സര്‍ക്കാറും അതു തുടരുകയാണെന്ന് ഡോ. എം.ജി.എസ്. പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക്, എ.പ്രദീപ്കുമാര്‍ എംഎല്‍എയും ഉറപ്പുതന്നതാണ്. എന്നാല്‍ ആ ഉറപ്പും ലംഘിക്കപ്പെട്ടു. കോഴിക്കോട്ടെ ഒരു വലിയ പത്രമുതലാളിയും വ്യവസായ സ്ഥാപന ഉടമയും വിചാരിച്ചതേ നടക്കൂ എന്ന അവസ്ഥ വന്നിരിക്കുന്നു.
കലക്ടര്‍കമാരെയടക്കം നിലക്ക് നിര്‍ത്താനുള്ള മാഫിയാ സംഘമാണ് കോഴിക്കോടിന്റെ വികസനം തീരുമാനിക്കുന്നത്. റോഡിന്റെ വികസനം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ ഇന്ന് അടിയന്തിര യോഗം ചേരും. ഭാവി പരിപാടികള്‍ ഇന്നത്തെ യോഗത്തില്‍ ആവിഷ്‌ക്കരിക്കും. പ്രമുഖരായ വ്യക്തികളെയും രാഷ്‌ട്രീയപാര്‍ട്ടികളെയും യോജിപ്പിച്ച് സമരം നടത്താനാണ് ആലോചിക്കുന്നത്. ഡോ.എം.ജി.എസ്. നാരായണന്‍ പറഞ്ഞു.
















