കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റിഡില്‍ ഒഴിവുകളുണ്ടെന്ന് കാണിച്ച് വ്യാജ പരസ്യം നല്കിയ സ്വകാര്യ വെബ്സൈറ്റിനെതിരെ കേസെടുത്തു.
കരിയര്‍കേരള.കോം എന്ന വെബ്സൈറ്റിനും ഉടമ കൊല്ലം കടക്കല്‍ ചിതറ ഉനൈസ് മന്‍സിലില്‍ ഉനൈസിനെതിരേ(26)യും ഐടി നിയമ പ്രകാരമാണ് കേസ്സെടുത്തത്. വഞ്ചനാകുറ്റത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിയാലില്‍ വിവിധ തസ്തികകളില്‍ 200 ഒഴിവുകളുണ്ടെന്നും നിശ്ചിത യോഗ്യതയുള്ളവര്‍ കരിയര്‍കേരള.കോം നടത്തിപ്പുകാരുമായി ബന്ധപ്പെടണമെന്നും കാണിച്ചാണ് വെബ്സൈറ്റില്‍ വ്യാജപ്പരസ്യം വന്നത്.
സിയാലിലെ റിക്രൂട്ട്മെന്റ് കമ്പനി നേരിട്ടാണ് നടത്തുന്നത്. ഇതുസംബന്ധിച്ച് പരസ്യം ചെയ്യാനോ മറ്റ് നിയമന പ്രക്രിയകള്‍ നടത്താനോ ഒരു ഏജന്‍സിയേയോ വെബ്സൈറ്റിനേയോ ചുമതലപ്പെടുത്തിയിട്ടില്ല. ഒഴിവുകള്‍ സിയാലിന്റെ ഔദ്യോഗിക വെബ്സൈറ്റായ ംംം.രശമഹ.മലൃീയില് പ്രസിദ്ധീകരിക്കുകയും ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷകരെ തെരഞ്ഞെടുത്ത് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തുകയും ചെയ്യും. നിലവില്‍ സിയാലില്‍ ഒഴിവുകളില്ല. ഈ സാഹചര്യത്തിലാണ് വെബ്സൈറ്റിനെതിരെ കമ്പനി പോലീസില്‍ പരാതി നല്‍കിയത്. രണ്ടുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: