ഏരിവേശ്ശി: അനധികൃതമായി തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ബിഎംഎസിന്റെ നേതൃത്വത്തില്‍ ചേപ്പറമ്പ് പയറ്റിയാലിലെ ജെ ആന്റ് ബി ക്രഷറില്‍ നടന്നുവന്ന ഉപരോധ സമരം പിന്‍വലിച്ചു. ജില്ലാ ലേബര്‍ ഓഫീസില്‍ വെച്ച് ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ ഗോപിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തെ തുടര്‍ന്നാണ് ഉപരോധ സമരം പിന്‍വലിച്ചത്. പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ബിഎംഎസ് ജില്ലാ വൈസ്പ്രസിഡണ്ട് പി.കൃഷ്ണന്‍, ജോ.സെക്രട്ടറി സി.വി.രാജേഷ്, രാജീവന്‍ പൂപ്പറമ്പ്, ക്രഷര്‍ മാനേജര്‍ ദേവദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രഷറിലെ ബിഎംഎസ് അനുകൂലികളായ രണ്ട് തൊഴിലാളികളെയാണ് പിരിച്ചുവിട്ടിരുന്നത്. ഇതേ തുടര്‍ന്ന് പത്ത് മാസത്തോളമായി ബിഎംഎസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതലാണ് ക്രഷറില്‍ ഉപരോധ സമരം തുടങ്ങിയത്.
















