കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ അന്തിമ സന്ന്യാസി ശിഷ്യനും ഗാന്ധിയും നവോത്ഥാന നായകനുമായ സ്വാമി ആനന്ദതീര്‍ത്ഥരുടെ 29-ാം സമാധി വാര്‍ഷിക ദിനാചരണം 21ന് പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നടക്കും.
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി 1931ലാണ് സ്വാമിജി പയ്യന്നൂരില്‍ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ആനന്ദ തീര്‍ത്ഥരുടെ സമാധി ദിനത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ ശിഷ്യഗണങ്ങളും പങ്കെടുക്കണമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് എ.കുഞ്ഞമ്പു അറിയിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ കാരാട്ട് രാഘവന്‍ അധ്യക്ഷത വഹിച്ചു. എന്‍.രാഘവന്‍, എം.ഗംഗാധരന്‍, ഇ.രാഘവന്‍ മാസ്റ്റര്‍, ടി.പ്രകാശന്‍, വി.സുരേന്ദ്രന്‍, പി.കെ.സുധാകരന്‍, ഇ.ചന്ദ്രന്‍, കാട്ടാമ്പള്ളി പ്രകാശന്‍, കെ.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
















