കണ്ണൂര്‍: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളില്‍ പ്രൊഫഷണിലിസ്റ്റുകളെ മാത്രം നിയമിക്കണമെന്ന് മലബാര്‍ ടൂറിസ്റ്റ് ബോട്ട്‌സ് ഓപ്പറേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കണ്ണൂര്‍-കാസര്‍കോട് സംയുക്ത ജില്ലാ കൗണ്‍സില്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വളപട്ടണത്ത് ടൂറിസ്റ്റ് ബോട്ടുകളും ഹൗസ് ബോട്ടുകളും ഓര്‍പ്പറേറ്റ് ചെയ്യുന്നതിനാവശ്യമായ ബോട്ട്‌ജെട്ടി നിര്‍മ്മിക്കുക, പറശ്ശിനിക്കടവ് ടൂറിസ്റ്റ് ബോട്ട്‌ജെട്ടിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക, കോട്ടപ്രം ബോട്ട് ജെട്ടി നവീകരിക്കുക, കാട്ടാമ്പള്ളി ടൂറിസ്റ്റ് ബോട്ട്‌ജെട്ടി ബോട്ട് സര്‍വ്വീസ് നടത്തുന്നതിനായി തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ആര്‍.അനന്തകൃഷണന്‍ അധ്യക്ഷത വഹിച്ചു. റീജിയണല്‍ ജനറല്‍ സെക്രട്ടറി ഇ.എം.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. കുരുണിയന്‍ നജീബ്, പി.ബാബു, വി.അബ്ദുള്‍ഖാദര്‍, കെ.വി.ബിജു, രതീഷ് തുഷാര, ഒ.വി.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















