കണ്ണൂര്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മയ്യിലില്‍ ഇന്നും നാളെയുമായി സൗത്ത് ഇന്‍ഡ്യന്‍ മാനേജ്‌മെന്റ് മീറ്റ് നടക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒഡേഷ്യസ് 2 കെ 16 എന്ന പേരില്‍ സംഘടിപ്പിക്കുന്ന മീറ്റില്‍ കേരളത്തിന്റെ വിവിധ കോളേജുകളില്‍ നിന്നുളള അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം, ആശയ വിനിമയ വൈദഗ്ദ്യം, മത്സരക്ഷമത വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് മീറ്റിലൂടെ ഉദ്ദേശിക്കുന്നത്. മീറ്റ് ഇന്ന് രാവിലെ 10 മണിക്ക് റിയര്‍ അഡ്മിറല്‍ കെ.മോഹനന്‍ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.വീരാന്‍കുട്ടി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ സര്‍വ്വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസര്‍ ഡോ.യു.ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തും. 9 ഇനങ്ങളിലായി നടക്കുന്ന മാനേജ്‌മെന്റ് മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. വൈകുന്നേരം വിവിധ കോളേജുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും. നാളെ വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ സംബന്ധിക്കും. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് സി.വി.ദീപക് അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.വീരാന്‍കുട്ടി. പ്രൊഫ.ടി.പി.മമ്മൂട്ടി, എന്‍.കെ.അനില്‍ കുമാര്‍, എം.അശ്വിന്‍, വി.വി.അഭിലാഷ്, സ്‌നേഹ സജീവ് എന്നിവര്‍ പങ്കെടുത്തു.
















