കണ്ണൂര്‍: ദേശീയതലത്തില്‍ നടത്തുന്ന മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് 2017 (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്), എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജീ മെയിന്‍ 2017 എന്നീ പ്രവേശന പരീക്ഷകളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ പ്രൊഫസേഴ്സ് എന്‍ട്രന്‍സ് ക്യാമ്പസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മാതൃകാ പരീക്ഷ നടത്തുന്നു. കണ്ണൂര്‍ ,കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ സിബിഎസ്ഇ,സ്റ്റേറ്റ്,ഐസിഎസ്ഇ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. 13 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ മുന്‍സിപ്പല്‍ സ്ക്കൂള്, തലശ്ശേരി ഗവ.ബ്രണ്ണന്‍ എച്ച്എസ്എസ്, തളിപ്പറമ്പ് ചിന്മയ വിദ്യാലയ, പയ്യന്നൂര്‍ ഗവ.ഗേള്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. മാതൃകാ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഒന്നും രണ്ടും മൂന്നും റാങ്ക് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ മാസം നടക്കുന്ന നീറ്റ്, ജിമെയിന് പരീക്ഷകള്‍ക്ക് പ്രൊഫസേഴ്സ് എന്‍ട്രന്‍സ് ക്യാമ്പസിന്റെ എന്‍ട്രന്‍സ് തീവ്ര പരിശീനത്തിന് സ്ക്കോളര്‍ഷിപ്പോടു കൂടി പ്രവേശനം നല്‍കും. മാതൃകാ പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 13 ന് രാവിലെ 9 മണിക്ക് ഏറ്റവും അടുത്തുളള പരീക്ഷാ സെന്ററിലെത്തി പേര് രജിസ്ട്രര്‍ ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആഗ്രഹിക്കുന്നവര്‍ പേര്, സ്ക്കൂളിന്റെ പേര് എന്നിവ 9895130842 എന്ന നമ്പറിലേക്ക് എസ്എംഎസ്, വാട്സ്അപ്പ് മെസേജ് ചെയ്യണമെന്നും പ്രൊഫസേഴ്സ് എന്‍ട്രന്‍സ് ക്യാമ്പസ് ചീഫ് കെ.പി.കെ.നമ്പ്യാര്‍, പ്രൊഫ.ഭാസ്ക്കരന്‍, ഡോ.സുനില്‍ കുമാര്‍, നീതു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: