ചെന്നൈ: വനിതാ ജീവനക്കാര്‍ക്കുള്ള പ്രസവാവധി ഒമ്പതുമാസമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവില്‍ ജയലളിത ഒപ്പുവെച്ചു.
ആരോഗ്യസ്ഥിതി വഷളായി ആശുപത്രിയില്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ജയലളിത വളരെക്കാലത്തിനു ശേഷമാണ് ഒരു സുപ്രധാന തീരുമാനമെടുക്കുന്നത്. രണ്ടില്‍ കൂടുതല്‍ മക്കള്‍ ഉള്ളവര്‍ക്കും ഒമ്പതുമാസത്തെ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി ലഭിക്കും. സര്‍ക്കാര്‍ സര്‍വ്വീസിലുള്ള വനിതകള്‍ക്ക് ഗര്‍ഭാവസ്ഥയിലും ഈ അവധിക്ക് യോഗ്യതയുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: