ന്യൂദല്‍ഹി: ഐഎസ്എല്ലില്‍ ഇന്ന് രണ്ട് ഇറ്റാലിയന്‍ പരിശീലകരുടെ പോരാട്ടം. ജിയാന്‍ ലൂക്ക സാംബ്രോട്ട പരിശീലിപ്പിക്കുന്ന ഡല്‍ഹി ഡൈനാമോസും മാര്‍ക്കോ മറ്റെരാസിയുടെ ചെന്നൈയിന് എഫ്സിയും. ന്യൂദല്‍ഹിയില്‍ രാത്രി എഴിനാണ് മത്സരം.
ചെന്നൈയിലെ മരീന അരീനിയില്‍ നടന്ന ആദ്യപാദത്തില്‍ ദല്‍ഹി 3-1നു ചെന്നൈയിനെ തോല്‍പ്പിച്ചു. ഇരുടീമുകളും അഞ്ച് തവണ ഇതിനു മുന്‍പ് ഏറ്റുമുട്ടിയതില്‍ മൂന്നു തവണയും ജയം ദല്‍ഹിക്കൊപ്പം. ഒരുവട്ടം ചെന്നൈയിനും ജയിച്ചു. ഒരു മത്സരം സമനിലയില്‍.
ഇത്തവണ എട്ട് കളികളില്‍ നിന്ന് മൂന്നു ജയവും നാല് സമനിലയും ഒരു തോല്‍വിയും അടക്കം 13 പോയിന്റുമായി ദല്‍ഹി രണ്ടാമത്. ഒരു മത്സരം കുറച്ചു കളിച്ച ചെന്നൈയിന് രണ്ട് ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി 10 പോയിന്റുമായി നാലാമത്. ഇന്നത്തെ മത്സരം രണ്ടു ടീമുകള്‍ക്കും സെമിഫൈനലിലേക്ക് അടുക്കാനുള്ള അവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: